കുവൈറ്റ് സിറ്റി : ICF കുവൈറ്റ് റിഗ്ഗായി യൂണിറ്റ് പ്രവർത്തകരെ സജ്ജരാക്കുക, യൂണിറ്റ് ശാക്തീകരിക്കുക, പ്രാസ്ഥാനിക മുന്നേറ്റം,എന്ന ശീർഷകത്തിൽ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു ഹോട്ടൽ ഖസർ ഗർനടയിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്തഫ അൽ അർഷദി അൽ ഇർഷാദി അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി അലവി ചെഞ്ചറ സ്വാഗതവും അഫ്സൽ ആലപ്പി നന്ദിയും പറഞ്ഞു. അനസ് സുൽത്താനി കൊല്ലം, ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ICF നാഷണൽ മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി ബഷീർ അണ്ടിക്കോട് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സെഷനുകൾക്ക് റീജിയൻ പ്രസിഡന്റ് ഉസ്താദ് സുബൈർ പെരുമ്പട്ട, റഷീദ് മടവൂർ, ഷാഫി ബുഖാരി എന്നിവർ നേതൃത്വം നൽകി. റീജിയൻ നേതാക്കളായ അഷറഫ് തത്താനത്ത്, നസീർ വയനാട്, ബഷീർ മടവൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
































