പഹൽഗാം ആക്രമണത്തിന് ശേഷം സംഘർഷ ഭീഷണി; കേന്ദ്രം സംസ്ഥാനങ്ങളോട് മുന്നറിയിപ്പും പരിശീലന നിർദ്ദേശവും

0
30

ഡൽഹി:ജമ്മു-കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം സംസ്ഥാനങ്ങളോട് മുന്നറിയിപ്പ് നൽകി.പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സംഘർഷ സാധ്യതകൾ ഉണ്ടെന്ന് കണക്കിലെടുത്ത് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ശ്രദ്ധ തീവ്രമാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ആക്രമണ സാഹചര്യങ്ങളിൽ സ്വയം പരിരക്ഷിക്കാൻ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട നിർദ്ദേശങ്ങളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജന പരിശീലനവും , മേയ് 7 മുതൽ മോക്ക് ഡ്രില്ലുകൾ നടത്തനും , വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കനും നിർദേശം നൽകി.

ആക്രമണ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ കുറിച്ച് പൊതുജനത്തിനും വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനം നൽകണം. കൂടാതെ, അടിയന്തിര ഒഴിപ്പിക്കൽ പദ്ധതികൾ സംസ്ഥാന തലത്തിൽ നവീകരിക്കുകയും പ്രധാന കെട്ടിടങ്ങൾ, പ്ലാന്റുകൾ എന്നിവയുടെ സുരക്ഷാ നടപടികൾ ഉറപ്പാക്കുകയും വേണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.