അന്താരാഷ്ട്ര നഴ്‌സസ്‌ ദിനത്തില്‍ ആശംസകളുമായി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി

അന്താരാഷ്ട്ര നഴ്‌സസ്‌ ദിനത്തില്‍ ആശംസകളുമായി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്‌. ഓരോ ജീവനുവേണ്ടിയും കോവിഡ്‌ മഹാമാരിയോട്‌ പൊരുതിക്കൊണ്ടിരിക്കുകയാണ്‌ നമ്മുടെ നഴ്‌സുമാര്‍. ഈ പോരാട്ടത്തിനിടെ ഇന്ത്യയിലും കുവൈത്തിലും മാത്രമല്ല ലോകമൊട്ടാകെ നിരവധി ആരോഗ്യ പ്രവര്‍ത്തകരെ നമുക്ക്‌ നഷ്ടമായി. അവരെ സ്‌മരിക്കുകയും അവര്‍ സമൂഹത്തിന്‌ വേണ്ടി ചെയ്‌ത ത്യാഗത്തെ അഭിനന്തിക്കുകയും ചെയ്യുന്നതായും അംബാസിഡര്‍ പറഞ്ഞു. ഇന്ത്യയുടെയും ഓരോ ഇന്ത്യക്കാരുടെയും, കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെയും പേരില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തിന്‌ നന്ദി രേഖപ്പെടുത്തുന്നതായും അംബാസിഡര്‍ പറഞ്ഞു.