ആരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ്: മൊഴി രേഖപ്പെടുത്തി

ന്യൂ ഡൽഹി: പീഡനക്കേസിൽ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച്  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.

ആഭ്യന്തര അന്വേഷണ സമിതിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മൊഴി എടുത്തത്. ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യുവതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കുകയില്ലെന്ന നിലപാടിലാണ് യുവതി.

ജസ്റ്റിസ് എസ് എ ബോബ്ഡേയാണ് ആഭ്യന്തര അന്വേഷണസമിതിയുടെ അധ്യക്ഷൻ.