കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ജലീബ് യൂണിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റഷീദ് ഇ.എ എറവറാംകുന്ന് (പ്രസിഡന്റ്), ജംഷീർ തിരുന്നാവായ (വൈസ് പ്രസിഡന്റ്), മഷൂർ കൊയിലാണ്ടി (ജനറൽ സെക്രട്ടറി), ഇബ്രാഹിം കൂളിമുട്ടം (ട്രഷറർ), ആരിഫ് പുളിക്കൽ (ഓർഗനൈസിംഗ് സെക്രട്ടറി), ബഷീർ വണ്ടൂർ (വിദ്യാഭ്യാസ സെക്രട്ടറി), ഫൈസൽ വളാഞ്ചേരി(ദഅ് വ സെക്രട്ടറി), മുർഷിദ് അരീക്കാട് (ഖുർആൻ ലേണിംഗ് സ്കൂൾ സെക്രട്ടറി), നഹാസ് മങ്കട (സോഷ്യൽ വെൽഫയർ സെക്രട്ടറി) തെരെഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി എക്സിക്യുട്ടീവ് അംഗങ്ങളായി മുർഷിദ്, ആരിഫ് എന്നിവരെയും തെരെഞ്ഞെടുത്തു.
തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫീസർമാരായ അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ എന്നിവർ നിയന്ത്രിച്ചു.

































