യുഎഇയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരായ പ്രവാസികൾ സ്വദേശങ്ങളിലേക്ക് മടങ്ങി

0
29

കുവൈത്ത് സിറ്റി: കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ നിയന്ത്രണങ്ങൾ മൂലം കുടുങ്ങിപ്പോയ ഇന്ത്യക്കാരായ പ്രവാസികൾ സ്വദേശങ്ങളിലേക്ക് മടങ്ങി. ഇവർക്ക് മടങ്ങി പോകുന്നതിനായി യുഎഇയിലെ പ്രവാസി സംഘടനകളും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സൗജന്യ വിമാന ടിക്കറ്റുകൾ നൽകിയിരുന്നു. പല ബാച്ചുകളിലായി ആണ് യുഎഇയിൽ കുടുങ്ങിപ്പോയ പ്രവാസികൾ സ്വദേശ്ങ്ങളിലേക്ക് മടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎഇയിൽ കുടുങ്ങിയവർക്ക് നാടുകളിലേക്ക് മടങ്ങുന്നതിനായി 40 ഓളം വൺവേ വിമാന ടിക്കറ്റുകൾ നൽകിയതായ്, പ്രസ്ഇൻഫർമേഷൻ ആന്റ് കൾച്ചർ കോൺസൽ സിദ്ധാർത്ഥ കുമാർ ബരേലി അറിയിച്ചു. യാത്രാ നിയന്ത്രണങ്ങൾ മൂലം പെട്ടുപോയവർക്ക് സൗജന്യ താമസവും ഭക്ഷണവും ചില പ്രവാസി കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ നൽകിയിരുന്നു. ഒറ്റപ്പെട്ട 113 യാത്രക്കാരെയാണ് കരാമയിലെയും ദുബായിലെ അൽ ഗുസൈസിലെയും അജ്മാനിലെയും വിവിധ കെട്ടിടങ്ങളിലായി പ്രവാസി സംഘങ്ങൾ താമസിക്കാൻ സഹായിച്ചത്. ഇതിൽ 13 പേർക്കുള്ള ടിക്കറ്റുകൾ കോൺസുലേറ്റ് നൽകി. സമാനരീതിയിൽ യുഎഇയിൽ കുടുങ്ങിയ നാനൂറോളം തൊഴിലാളികൾക്ക് സഹായം നൽകിയതായും ഇവർ സ്വദേശ് ങ്ങളിലേക്ക് മടങ്ങിയതായും പ്രവാസി വ്യവസായി സജി ചെറിയാനും പറഞ്ഞു.