ദോഹ: ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാത അടച്ച് ഖത്തർ. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ പൗരന്മാരുടേയും താമസക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വ്യോമപാത അടക്കാനുള്ള തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണ് നടപടിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.





























