ബൈഡൻ ഇസ്രയേലിൽ

0
110

ഇസ്രയേൽ- ഗാസ യുദ്ധ രൂക്ഷമായിക്കൊണ്ടിരിക്കേ ഇസ്രയേലിലെത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ബെൻ ഗൂരിയോൺ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബൈഡനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പലസ്തീനിൽ മനുഷ്യത്വപരമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബൈഡൻ കൂടിക്കാഴ്ചയിലൂടെ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. ഇസ്രയേലിലെ പ്രാദേശിക നേതാക്കളെയും ഇരകളുടെയും ഹമാസ് തടവിലാക്കിയവരുടെയും കുടുംബത്തെയും ബൈഡൻ സന്ദർശിക്കും എന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ അൽ അഹ്ലി അറബ് അശുപത്രിയിൽ ആക്രമണമുണ്ടായതിൽ അഗാധമായ ദുഃഖം ബൈഡൻ രേഖപ്പെടുത്തിയിട്ടുണ്ട്.