അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് വിദേശകാര്യ സഹമന്ത്രി ഹമദ് സുലൈമാൻ അൽ മഷാനുമായി കൂടിക്കാഴ്ച നടത്തി . ഉഭയകക്ഷി ബന്ധങ്ങളും അവ  ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, തീവ്രവാദ വിരുദ്ധ സഹകരണവും, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.