നവകേരള സദസ്സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

0
143

നവകേരള സദസ്സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് ഉള്ളത്.  ജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണു ‘നവകേരള സദസ്സ്’.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ.വാസവൻ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.ബി.രാജേഷ്, ജി.ആർ. അനിൽ, വി.ശിവൻകുട്ടി,  ഡോ. ആർ. ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, എന്നിവർ സദസ്സിൽ പങ്കെടുക്കുന്നുണ്ട്

ചടങ്ങിനായി ബസിൽ  വന്നിറങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണു വേദിയിലക്ക് ആനയിച്ചത്. തുളുനാടിന്റെ സാംസ്കാരിക പൈതൃകമായ തലപ്പാവ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽവച്ച്  അണിയിച്ചു.