ഇന്ത്യൻ ഇസ്ലാഹീ സെന്റർ നേതാക്കൾ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് : കോവിഡ് മഹാമാരി മൂലം നിരവധി പ്രത്യാഘാതങ്ങൾ വിവിധങ്ങളായ തലങ്ങളിൽ സംഭവിച്ചെങ്കിലും  എംബസി മാനുഷിക പരിഗണനക്ക് കൂടുതൽ പ്രധാന്യം നൽകി മുന്നേറുന്നതിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്  സന്തോഷം പ്രകടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന്റെ  ഗുണനിലവാരം വളർത്തിയെടുക്കുന്നതിനും നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ  തൊഴിൽ സംരക്ഷണത്തിനും  എംബസി പ്രത്യേകമായി ഇടപെടണമെന്ന് ഐഐസി നേതൃത്വം അംബാസഡറോട് അഭ്യർത്ഥിച്ചു.
കോവിഡ് കാലഘട്ടത്തിൽ ഐഐസി എംബസിയുമായി സഹകരിച്ച് നടത്തിയ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെയും നിർധയർക്കായി തയ്യാറാക്കിയ സൗജന്യ നിരക്കിലുള്ള ചാർട്ടേഡ് ഫ്ലൈറ്റും അംബാസഡർ പ്രത്യേകം പരാമർശിക്കപ്പെട്ടു.
ഐ.ഐ.സിയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് എംബസിയുടെ ഭാഗത്ത് നിന്നുള്ള എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് അംബാസഡർ സിബി ജോർജ്ജ് ഉറപ്പ് നൽകി.
ഐഐസി പ്രഡിഡണ്ട് ഇബ്രാഹിംകുട്ടി സലഫി, വൈസ് പ്രസിഡണ്ടുമാരായ സിദ്ദീഖ് മദനി , ഉമ്മർകുട്ടി, ജനറൽ സെക്രട്ടറി മനാഫ് മത്തോട്ടം, സെക്രട്ടറിമാരായ അയൂബ്ഖാൻ , അബ്ദുന്നാസർ മുട്ടിൽ, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
കൂടെയുള്ള ഫോട്ടോ:
ഇന്ത്യൻ ഇസ്ലാഹീ സെന്റർ നേതാക്കൾ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജിനെ സന്ദർശിച്ചപ്പോൾ