ശാന്തിവനം പദ്ധതി നടപ്പിലാക്കും; മന്ത്രി എം.എം മണി

 

ശാന്തിവനം പദ്ധതി നടപ്പിലാക്കുമെന്നും
വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ
മാറ്റില്ലെന്നും വൈദ്യുതി മന്ത്രി എം എം
മണി. ജോലി നിർത്തി വെച്ചതായി വന്ന
വാർത്ത അറിയില്ലെന്ന് പറഞ്ഞ എം എം
മണി,നിലവിലുള്ള നിർമാണ
പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി.പദ്ധതിക്കായി കോടികൾ
ചെലവഴിച്ചതാണെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.

കെഎസ്ഇബിയുടെ 110 കെവി വൈദ്യുത
ടവർ നിർമ്മാണത്തിന് വേണ്ടി
ശാന്തിവനത്തിലെ മരങ്ങൾ മുറിച്ച്
നീക്കിയതിനെതിരെ വ്യാപക പ്രതിഷേധം
ഉയർ‍ന്നിരുന്നു.ഇതിനെ തുടർന്ന്
നിർമ്മാണ പ്രവർത്തനങ്ങൾ
താത്ക്കാലികമായി നിർത്തി
വെച്ചിരിക്കുകയായിരുന്നു.

ശാന്തിവനത്തെ തൊടാതെ തന്നെ പണി
നടക്കുമായിരുന്നിട്ടും നിർമ്മാണം
വഴിതിരിച്ചു വിട്ടതിന് പിന്നിൽ സ്ഥാപിത
താൽപര്യമാണെന്ന ആക്ഷേപം
ഉയർന്നിരുന്നു.മുൻ കെഎസ്ഇബി
ചെയർമാന്റെ മകന്റെ ഭൂമി
ഒഴിവാക്കുവാനാണ് ഇത്തരത്തിൽ
വഴി തിരിച്ചു വിട്ട് നിർമ്മാണം
നടത്തുന്നതെന്നായിരുന്നു
പുറത്തുവന്ന ആരോപണം.