ഒഡിഷ: ഫോണി ചുഴലിക്കാറ്റിൽ ഒഡിഷയിൽ ഇതുവരെ 8 മരണം. ഇരുപതുവര്ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഒഡിഷയിൽ വീശിയടിച്ചത്.

ഒഡിഷ സർക്കാർ ഏകദേശം 12 ലക്ഷം തദ്ദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. കാര്യക്ഷമമായ മുന്കരുതലുകളാണ് സ്വീകരിച്ചത്. മരണസംഖ്യ കുറയുന്നതിന് ഇത് സഹായിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഒഡിഷ പോലീസ് ആദ്യന്തം മുന്നിട്ട് നിന്ന്. കുറ്റമറ്റ പ്രവർത്തനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 24 മണിക്കൂർകൊണ്ടാണ് ഒഡിഷയിൽ വലിയതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ പോലീസ് നടത്തിയത്. വിവിധ വകുപ്പുകളെ കൂട്ടിയിണക്കി രക്ഷാപ്രവർത്തനത്തെ മുന്നോട്ടു കൊണ്ടുപോയത് ഒഡിഷ പോലീസ്ആയിരുന്നു .