കുവൈത്തിൽ നിന്ന് യൂറോപ്പിലേക്കുള്ള കയറ്റുമതിയിൽ മുൻപന്തിയിൽ ജെറ്റ് ഇന്ധനം

കുവൈത്ത് സിറ്റി: സ്റ്റാൻഡേർഡ് ആൻഡ് പുവർസ് ഗ്ലോബൽ ഏജൻസിയുടെ കണക്കനുസരിച്ച്, 2022ലെ ആദ്യ നാല് മാസങ്ങളിൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിന്റെ ജെറ്റ് ഇന്ധനത്തിന്റെ കയറ്റുമതി പ്രതിദിനം ശരാശരി 200,000 ബാരലിനും 300,000 ബാരലിനും ഇടയിലാണ്. ഇതിൽ പകുതിയോളം മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, ഇതിൽ ഭൂരിഭാഗവും കുവൈറ്റ്, സൗദി അറേബ്യ,യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ്. അവധികൾ,  രാജ്യങ്ങളിലെ  നിയന്ത്രണങ്ങൾ ലഘൂകരിക്കൽ എന്നിവ കാരണം ആഭ്യന്തര വിദേശ യാത്രകൾ വർദ്ധിക്കുകയും ഇതുവഴി പടിഞ്ഞാറൻ രാജ്യങ്ങളുടെ വ്യോമയാന ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികളെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു.