ഫർവാനിയ ആശുപത്രിയിൽ വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ റോബോട്ട് സാങ്കേതികവിദ്യ

കുവൈത്ത് സിറ്റി:  ഫർവാനിയ ഹോസ്പിറ്റൽ യൂറോളജി ഡിപ്പാർട്ട്മെൻറ ശസ്ത്രക്രിയകൾക്കായി റോബോട്ടിക് സർജറി സംവിധാനം ഉപയോഗിക്കുന്നു. റോബോട്ടിക് ഉപകരണവും നെഫ്രോസ്‌കോപ്പ് സാങ്കേതിക വിദ്യയും വൃക്കയിലെ വലിയ കല്ലുകൾ ബാധിച്ച ഒ രോഗിയുടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതായി ആശുപത്രിയിലെ കിഡ്‌നി ആൻഡ് യൂറോളജി സർജൻ ഡോ. നവാഫ് അൽ-എനിസി പറഞ്ഞു. അറബ് മേഖലയിൽ ഈ ഉപകരണം ആദ്യമായി അവതരിപ്പിച്ച രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.

എൻഡോസ്കോപ്പ് ചലിപ്പിക്കുന്നതിൽ ഉള്ള കൃത്യതയുള്ളതാണ് റോബോട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, അതിനാൽ ശസ്ത്രക്രിയാ വിദഗ്ധന് കല്ലുകൾ പൊട്ടിച്ച് വേഗം നീക്കം ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു