ദോഹ: പഴയ ഖത്തരി റിയാല്‍ നോട്ടുകള്‍ വിനിമയം ചെയ്യുന്നതിനുള്ള സമയം ഖത്തർ സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്‍കി. പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള സമയം ജൂലൈ ഒന്ന് വരെയാണ് നീട്ടിനൽകിയത് . പഴയ നോട്ടുകള്‍ ജൂലൈ ഒന്നിനു ശേഷം കയ്യില്‍ വെക്കുന്നത് നിയമവിരുദ്ധമാകും. ഇക്കാലയളവിൽ നോട്ടുകള്‍ മാറ്റി വാങ്ങണം.
ജൂലൈ ഒന്ന് വരെ ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും എടിഎം വഴിയും പഴയ നോട്ടുകള്‍ മാറിയെടുക്കാം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 നാണ് ഇരുന്നൂറടക്കം ഖത്തരി റിയാലിന്‍റെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. നിലവില്‍ നാലാം പതിപ്പും അഞ്ചാം പതിപ്പും രാജ്യത്ത് പ്രചാരത്തിലുണ്ട്. ജൂലൈ ഒന്നിന് ശേഷം അഞ്ചാം പതിപ്പ് മാത്രമേ പ്രചാരത്തിലുണ്ടാകൂ