ജൽ മഹൽ! 4 നിലകൾ വെള്ളത്തിനടിയിൽ. വെള്ളത്തിന് മുകളിൽ കാണാനാകുന്നത് ഒരു നില മാത്രം. രാജ്ഞിമാർക്ക് കുളിക്കാൻ വേണ്ടി നിർമ്മിച്ച ഈ 5 നില കൊട്ടാരം 200 വർഷമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു.. 300 വർഷങ്ങൾക്ക് മുൻപ് നിർമ്മിക്കപ്പെട്ടതും എന്നാൽ ഇപ്പോഴും അതേ മഹത്വത്തോടെ നിലനിൽക്കുന്നതുമായ ഒരു പൈതൃകമാണ് ജൽ മഹൽ. ഇന്ത്യയുടെ ചരിത്ര പൈതൃകമായ ‘ജൽ മഹൽ’ ജയ്പൂരിന്റെ അഭിമാനമാണ്. ജയ്പൂർ-അമേർ റോഡിലെ മാൻ സാഗർ തടാകത്തിന്റെ മധ്യത്തിലാണ് ഈ കൊട്ടാരം നിർമിച്ചിരിക്കുന്നത്. ഏകദേശം 226 വർഷങ്ങൾക്ക് മുൻപ് എ.ഡി 1799 ൽ സവായ് ജയ് സിംഗ് ആണ് ജൽ മഹൽ നിർമ്മിച്ചത്. ജൽ മഹൽ പണിയുന്നതിൻ്റെ ഉദ്ദേശ്യവും സവിശേഷമായിരുന്നു. രാജാവ് തന്റെ രാജ്ഞിയോടൊപ്പം പ്രത്യേകമായി സമയം ചെലവഴിക്കാൻ ആഗ്രഹിച്ചു. അതിനുവേണ്ടി തടാകത്തിന്റെ നടുവിൽ ഈ കൊട്ടാരം പണിതു.
രാജ്ഞിമാർക്കൊപ്പം കുളിക്കാൻ വേണ്ടി മഹാരാജാവ് ജൽ മഹൽ നിർമ്മിച്ചു എന്നാണ് ജയ്പൂരിലെ എഴുത്തുകാരനായ ലിയാഖത്ത് അലി ഭട്ടി പറയുന്നത്. രാജാവ് തന്റെ രാജ്ഞിമാരോടൊപ്പം പ്രണയാർദ്രമായ സമയം ചെലവഴിക്കാറുണ്ടായിരുന്നത് ഈ കൊട്ടാരത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.ജൽ മഹൽ അഞ്ച് നിലകളുള്ള ഒരു കൊട്ടാരമാണ്. അതിൻ്റെ നാല് നിലകൾ വെള്ളത്തിനടിയിലാണ്, നമുക്ക് അത് കാണാൻ കഴിയില്ല. വെള്ളത്തിന് മുകളിൽ ഒരു നില മാത്രമേ കാണാനാകൂ. അതുകൊണ്ടു തന്നെ ഈ കൊട്ടാരത്തിൽ ചൂട് അനുഭവപ്പെടില്ല..