ന്യൂഡൽഹി :സിപിഎം രാജ്യസഭാ കക്ഷിയുടെ പുതിയ നേതാവായി ജോൺ ബ്രിട്ടാസ് എംപിയെ തിരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ഈ തിരഞ്ഞെടുപ്പ്. നിലവിൽ സിപിഎം രാജ്യസഭാ കക്ഷിയുടെ ഉപനേതാവായിരുന്ന ജോൺ ബ്രിട്ടാസാണ് പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.