ഫീസ് നൽകാത്ത കുട്ടികളെ പൂട്ടിയിട്ട സംഭവം: ആരോപണം തെറ്റെന്ന് ദുബായ് പൊലീസ്

ദുബായ്: ഫീസ് അടയ്ക്കാത്തതിന് കുട്ടികളെ സ്കൂൾ അധികൃതർ പൂട്ടിയിട്ടെന്ന ആരോപണം തെറ്റെന്ന് ദുബായ് പൊലീസ്. കുട്ടികളെ പൂട്ടിയിട്ടിട്ടില്ലെന്നും ഫീസ് കൊടുക്കാത്തവരെ വിളിപ്പിച്ച് രക്ഷിതാക്കൾ സ്കൂളിൽ വരുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പൊലീസ് ഭാഷ്യമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

അൽഖുമൈസില്‍ ഇന്‍റർനാഷണൽ കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്കൂളില്‍ ഫീസടയ്ക്കാത്ത വിദ്യാർഥികളെ ജിമ്മില്‍ പൂട്ടിയിട്ടെന്ന് ആരോപണം ഉയർന്നിരുന്നു. സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് ഇത്തരം ആരോപണം ഉന്നയിച്ച് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സംഭവത്തിൽ ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോറിറ്റി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങള്‍ ശരിയല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.