ഇന്ത്യൻ യുവാവ് ഷാർജയിൽ ആത്മഹത്യ ചെയ്തു

0
7

ഷാർജ: ഹോട്ടലിൽ യുവാവ് മരിച്ച നിലയില്‍. ഇന്ത്യക്കാരനായ 33കാരനെയാണ് ഹോട്ടൽ മുറിയിലെ ബാത്ത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ട രാത്രിയോടെയായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു‌. തെളിവിനായി സ്ഥലത്തു നിന്നും വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.

ഒരു രാത്രിക്കായാണ് യുവാവ് മുറിയെടുത്തതെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ചെക്ക് ഔട്ട് സമയം കഴിഞ്ഞും കാണാതായതിനെ തുടർന്ന് സ്റ്റാഫ് എത്തി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പരിഭ്രാന്തരായ ഇവര്‍ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ബാത്ത്റൂമിലെ വാതിലിൽ യുവാവ് തൂങ്ങി നിൽക്കുന്നതായി കണ്ടത്.

സന്ദർശകവിസയിലാണ് ഇയാൾ ഇവിടെയെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.