തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറാൻ എതിർ സ്ഥാനാർത്ഥിക്ക് പണം നൽകിയെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. ഐ.പി.സി. 171 ബി വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്.
കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
മഞ്ചേശ്വരത്ത് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി.ജെ.പിക്കാര്‍ തനിക്കു പണം നല്‍കിയെന്നു ഡി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദര പറഞ്ഞതോടെയാണു വിവാദങ്ങള്‍ ആരംഭിക്കുന്നത്.
യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണ് തനിക്ക് പണം നൽകിയതെന്ന് കഴിഞ്ഞ ദിവസം കെ. സുന്ദര പൊലീസിനു മൊഴി നല്‍കിയിരുന്നു