തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം,സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

0
12

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന്  നിർദ്ദേശം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയെന്ന വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.ആരോപണം തെളിയിക്കത്തക്ക തെളിവുകളില്ലെന്ന്  സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.  ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക്കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം.