കെ ഇ എ സിറ്റി ഏരിയ പ്രവചന മത്സരം സമ്മാനങ്ങൾ വിതരണം ചെയ്തു

0
120

കുവൈറ്റ്‌ : കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ ഇ എ സിറ്റി ഏരിയ നടത്തിയ രഞ്ജി ട്രോഫി, ചാമ്പ്യൻസ് ട്രോഫി പ്രവചന മത്സരത്തിലെ വിജയികളായവർ ക്കുള്ള സമ്മാനങ്ങൾ റിഗ്ഗായി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. രഞ്ജി ട്രോഫി വിജയിയെ പ്രവചിച്ച ഇക്ബാൽ പെരുമ്പട്ടക്കുള്ള ഉപഹാരം കേന്ദ്ര പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സി എച്ചും, ചാമ്പ്യൻസ് ട്രോഫി വിജയികളെ പ്രവചിച്ച സമ്പത്ത് മുള്ളേരിയക്ക്‌ കേന്ദ്ര ജനറൽ സെക്രട്ടറി അസീസ് തളങ്കരയും, റസീൻ അബ്ബാസിയക്ക് ഏരിയ പ്രസിഡന്റ്‌ നവാസ് പള്ളിക്കാലും, വിതരണം ചെയ്തു ചടങ്ങിൽ കേന്ദ്ര, ഏരിയ ഭാരവാഹികൾ സംബന്ധിച്ചു.