നാലാമത് കെ ഇ എ കമ്മ്യൂണിറ്റി അവാർഡ് യഹ്യ തളങ്കരയ്ക്ക്

 

കുവൈത്തിലെ കാസർഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസർഗോഡ് അസോസിയേഷന്റെ പതിഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു  ഏർപ്പെടുത്തിയ നാലാമത് കമ്മ്യൂണിറ്റി അവാർഡിന് കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ യഹിയ തളങ്കരക്കു സമ്മാനിക്കുമെന്ന്  \കെ ഇ എ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസർഗോഡ് തളങ്കര പടിഞ്ഞാർ മുസ്ലിയാരകം വീട്ടിൽ അബ്ദുല്ല ഇബ്രാഹിമിന്റെയും മാതാവ് ആസിയ യുടെയും മകനായി ജനിച്ച യഹിയതളങ്കര, തളങ്കര എൽ പി സ്കൂളിലും ,ഗവൺമെൻറ് മുസ്ലിം ഹൈസ്കൂളിലും തുടർന്ന് ഗവൺമെൻറ് കോളേജിലും പഠനം പൂർത്തിയാക്കി .തളങ്കരയുടെ തനതായ മാപ്പിളപ്പാട്ടിൽ ആകൃഷ്ടനായ അദ്ദേഹം കാസർഗോഡ്ൻറെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുകയാണ് .
ഇന്ത്യയിലും ,യുഎഇയിലും ,സൗദി അറേബ്യയിലും പടർന്നുപന്തലിച്ച വെൽഫിറ്റ് ഗ്രൂപ്പിൻറെ ചെയർമാൻ ആയും പ്രവർത്തിക്കുന്ന അദ്ദേഹം ദുബായിലെ ടി ഉബൈദ്ഫൗണ്ടേഷൻ ചെയർമാനായും യുഎഇ കെ.എം.സി.സിയുടെ വൈസ് ചെയർമാനായും ,മാലിക് ദീനാർ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡണ്ടായും ,ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഗവൺമെൻറ് മുസ്ലീംഹൈസ്കൂൾ പ്രസിഡണ്ടായും ,പുലിക്കോട്ടിൽ ഹൈദർ സ്മാരക കേന്ദ്രം ട്രസ്റ്റി മെമ്പറായി കാസർഗോഡ്ൻറെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യം ആകുവാൻ സമയം കണ്ടെത്തുന്ന ഒരു വ്യക്തി കൂടിയാണ് യഹ്‌യ തളങ്കര .തൻറെ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിൽ കേരള സഹൃദയ അവാർഡ് തിരുവനന്തപുരം ,മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ അവാർഡ് കോഴിക്കോട് ,ഇശൽ മാല മാപ്പിളകലാ അക്കാദമിയുടെ ടി ഉബൈദ് അവാർഡ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിഎത്തുകയുണ്ടായി .
സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങളും സഹജീവി സ്നേഹത്തോടെയുള്ള ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും മുൻനിറുത്തി , നാലാമത് കെ ഇ എ കമ്മ്യൂണിറ്റി അവാർഡ് യഹ്യ തളങ്കരയ്ക്ക് നൽകുവാൻ തീരുമാനിക്കുകയുണ്ടായി.