കുവൈത്ത് സിറ്റി : കെ ഇ എ കാസറഗോഡ് ജില്ലാ അസോസിയേഷൻ റിഗ്ഗായ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ സാൽമിയ വിന്നറും, റിഗ്ഗായ് റണ്ണേഴ്സപ്പുമായി. ഏറ്റവും നല്ല കളിക്കാരനായി സാൽമിയ ഏരിയയിലെ വരുൺ ദാസും, ഗോൾ കീപ്പറായി റിഗ്ഗായ് ഏരിയയുടെ റഹീം ചെർക്കളയെയും തെരെഞ്ഞെടുത്തു. റിഗ്ഗായ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന മത്സരം ചീഫ് പാട്രൺ മഹമൂദ് അപ്സര ഉദ്ഘാടനവും, ചെയർമാൻ ഖലീൽ അടൂർ കിക്കോഫും ചെയ്തു. പാട്രൺ സലാം കളനാട്, സത്താർ കുന്നിൽ, രാമക്യഷ്ണൻ കള്ളാർ, മുജീബുള്ള കെവി കളിക്കാരുമായി പരിചയപ്പെട്ടു. സമ്മാനദാന ചടങ്ങിൽ പ്രസിഡണ്ട് സത്താർ കൊളവയലിന്റെ അധ്യക്ഷതയിൽ സെട്രൽ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി എച്ച് ഉദ്ഘാടനവും വിന്നേഴ്ഗ്സിനുള്ള ട്രോഫിയും നൽകി. വിന്നേഴ്സിനുള്ള ക്യാഷ് അവാർഡ് പി എ നാസർ, റണ്ണേഴ്സാപ്പിനുള്ള ട്രോഫി അസീസ് തളങ്കര, ക്യാഷ് അവാർഡ് ഫൈസൽ സി എച്ച്, ബെസ്റ്റ് പ്ലേയർക്ക് ഹമീദ് മധൂർ, ബെസ്റ്റ് ഗോളിക്ക് അബ്ദുള്ള കടവത്തും, വ്യക്തിഗത മെഡലുകൾ പ്രശാന്ത് നെല്ലിക്കാട്ട്, ഹസ്സൻ ബല്ല, കുതുബുദ്ദീൻ, റഫീക്ക് ഒളവറ, ഫാറു പച്ചമ്പള, പ്രദീപ് സികെ, ഗഫൂർ കോട്ടക്കുന്ന്, കബീർ മഞ്ഞംപാറ, ഹമീദ് എസ് എം, നവാസ് പള്ളിക്കാൽ വിതരണം ചെയ്തു. മുഖ്യ പ്രയോജകരായ സാൽമിയ ക്ലിനിക്കിനുള്ള സ്നേഹോപഹാരം ഏരിയ പ്രസിഡന്റ് സത്താർ കൊളവയൽ നൽകി. വിനോദ് കുമാർ എൻ വി, ശുഹൈബ് ഷെയ്ഖ് കളികൾ നിയന്ത്രിച്ചു. റഫീക്ക് ചേവാർ, അൻസാർ നെല്ലിക്കട്ട, സലിം പച്ചമ്പള, മുത്തലിബ് തെക്കേക്കാട് ടൂർണ്ണമെന്റിന് നേത്യത്വം നൽകി.ഏരിയ സെക്രട്ടറി സിദ്ദീക്ക് ശർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.
Home Kuwait Associations കെ ഇ എ കാസർഗോഡ് റിഗ്ഗായ് ഏരിയാ ഷൂട്ടൗട്ട് മത്സരം സാൽമിയ, റിഗ്ഗായ് ജേതാക്കളായി