കുവൈത്ത് സിറ്റി : കുവൈത്തിലെ സബാഹ് അൽ-സലേമിൽ രണ്ട് വീടുകൾക്ക് തീ പിടിച്ചു. അൽ-ഖുറൈൻ , മിഷ്‌റിഫ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിച്ചതിൽ ഒരു വീട്ടിൽ നിന്നും എട്ടു പേരെ ഒഴിപ്പിച്ചു.






























