അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

0
79

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയുടെ അച്ഛൻ്റെ സുഹൃത്തും  അയല്‍വാസിയുമായ ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്.

വ്യാഴാഴ്ച അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണം. വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു ജിതേഷിന്റെ ക്രൂരത. തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തുമാണ് ആദിദേവിന് വെട്ടേറ്റത്