ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ

ശ്രീനാഥ് ഭാസി ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കില്ല എന്ന് മലയാള സിനിമ  സംഘടനകൾ. നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക്. കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനിൽ വൈകി വരുന്നവരുമായും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. മുതിർന്ന നടന്മാരെ ആദരിക്കാത്തവർ സിനിമയിൽ പറ്റില്ല.
പേര് പറയാത്ത വേറെയും അഭിനേതാക്കളുണ്ട്. പരാതി ലഭിക്കാത്തതിനാലാണ് പേര് പറയാത്തത്. ഷെയ്ൻ നിഗത്തിന്റെ പേരിൽ നിർമ്മാതാവ് സോഫിയ പോൾ പരാതി നൽകിയിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’ കൂടി ഉൾപ്പെട്ട യോഗത്തിലാണ് നടന്മാർക്കെതിരെയുള്ള നടപടി.