ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി വൈ എസ് പി ക്ക് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കണം എന്നാണ് കോടതി ഉത്തരവ്. ഈ വര്‍ഷം ഏപ്രില്‍ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.






























