തിരുവനന്തപുരം:ദേശീയപാത വികസനത്തിൽ കേരളം കൂടുതൽ സഹകരിച്ച സംസ്ഥാനമാണ് ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്കുമാർ യാദവ്. കേരളത്തിലെ ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം ചീഫ് സെക്രട്ടറി എ ജയതിലകുമായുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനത്തിന് കേരളം ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്.ഇതുവരെ വലിയ സഹകരണമാണ് കേരളത്തിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രധാന വെല്ലുവിളികളെക്കുറിച്ചും ചർച്ച നടന്നുയെന്നും ഉടനെ തന്നെ പദ്ധതി പൂർത്തിയാകാൻ നടപടികൾ സ്വീകരിക്കുമെന്നും സന്തോഷ്കുമാർ യാദവ് പറഞ്ഞു. വെള്ളക്കെട്ടിനും നീരൊഴുക്ക് പ്രശ്നങ്ങൾക്കും സാധ്യതയുള്ള സ്ഥലങ്ങളിൽ ചെയർമാൻ സന്ദർശനം നടത്തി. വിവിധ ജില്ലകളിലും പരിശോധന നടത്തിയശേഷം അദ്ദേഹം ചൊവ്വാഴ്ച തിരികെ പോകും.