സംസ്ഥാനത്ത് പ്രളയ സാഹചര്യമില്ല: കേന്ദ്ര ജല കമ്മിഷൻ

നിലവിൽ കേരളത്തിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു.മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ല,
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട് അതുകൊണ്ടുതന്നെനിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല എന്നുംജല കമ്മിഷൻ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി മെനോഷ് വ്യക്തമാക്കി.

കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ നദികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്നെങ്കിലും രണ്ട് ജില്ലകളിലേയും നദികളിലെ ജലനിരപ്പ് ഇന്ന് താഴ്ന്നു. അതേസമയം പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിൽ എന്നീ നദികളിലാണ് ജനനിരപ്പ് അപകട നിലയ്ക്ക് മുകളിൽ നിൽക്കുന്നത്.
കേന്ദ്ര ജല കമ്മിഷൻ ഇടുക്കി ഡാം ഉൾപ്പെടെ കേരളത്തിലെ പ്രധാന ഡാമുകലിലെ ജല നിരപ്പ് പരിശോധിക്കുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജല കമ്മിഷൻ വ്യക്തമാക്കി.