കെ.വി.തോമസിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി എക്‌സിക്യൂട്ടീവില്‍ നിന്നും പുറത്താക്കും. ഐ ഐ സി സി അച്ചടക്കസമിതിയുടേതാണ് തീരുമാനം. അതേ സമയം ഐ ഐ സി സി അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എഐസിസി അംഗത്വം സാങ്കേതികമെന്നാണ് കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്.
കെ.പി.സി.സി. വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി.തോമസിനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കംചെയ്യാന്‍ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കടുത്ത നടപടിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം നടപ്പായില്ല.
































