ഇന്ദിരാഭവന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കെ പി സി സി സംസ്ഥാനമൊട്ടുക്ക് കരിദിനമായി ആചരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ കെ പി സി സി ആസ്ഥാനമടക്കം ആക്രമിക്കാനാണ് സി പി എം തുനിഞ്ഞത്. രാഷ്ട്രീയപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കാനുളള അവകാശം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിതകര്ക്കാനാണ് സി പി എം ശ്രമിക്കുന്നത്. സി പി എം ഓഫീസുകള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസിനും കഴിയും. അക്രമം നടത്താന്‍ കോണ്‍ഗ്രസിന് തല്പര്യം ഇല്ല എന്നും സുധാകരൻ പറഞ്ഞു