പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഒരു ദിവസം കൂടി നീട്ടി. സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ പത്താംക്ലാസ് ഫലം വരാത്ത സാഹചര്യം പരിഗണിച്ചാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
പത്താംക്ലാസിന്റെ ഫലപ്രഖ്യാപനം എപ്പോഴാണെന്ന കാര്യം സിബിഎസ്ഇ നാളെ കോടതിയില്‍ വ്യക്തമാക്കും. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ മുഴുവനായി താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.