ക്ലീന്‍ ജലീബ്: തൊഴിൽ നിയമം ലംഘിച്ച 38 പേർ പിടിയിൽ

കുവൈറ്റ്: ക്ലീൻ ജലീബ് പദ്ധതിയുടെ ഭാഗമായി കുവൈറ്റിലെ ജലീബ് ഷുയൂഖിൽ നടന്ന പരിശോധനയിൽ തൊഴിൽ നിയമം ലംഘിച്ച 38 പേർ പിടിയിലായി. സ്വന്തം സ്പോണസർക്ക് കീഴിലല്ലാതെ മറ്റ് സ്പോൺസർമാർക്ക് കീഴിൽ ജോലി നോക്കിയിരുന്നവരാണ് ഇവരിൽ അധികം പേരും.

അറസ്റ്റിലായവരെ നാടുകടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ഇവരുടെ സ്പോണസര്‍മാരെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആക്രി വസ്തുക്കള്‍, ടയറുകൾ, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ തുടങ്ങി മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു ജലീബ് അല്‍ ഷുയൂഖ്. ഇതിനെ തുടർന്നാണ് പ്രദേശത്തെ എല്ലാ തരത്തിലും ശുദ്ധീകരിക്കുന്നതിനായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ജലീബ് പദ്ധതി ആരംഭിച്ചത്.