5മത് ഇസ് ലാമിക്ക് സെമിനാർ പ്രചരണ സമ്മേളനം ഉൽഘാടനം ചെയ്തു 

0
7
കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ് ലാഹി സെന്റെർ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ് ലാമിക്ക് സെമിനാർ പ്രചരണ സമ്മേളന ഉൽഘാടനം, ഡിസംബർ 27 വെള്ളിയാഴ്ച വൈകീട്ട് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ വെച്ച്, കുവൈത്ത് യൂണിവേഴ്സിറ്റി പ്രെഫസറും അൽഫുർഖാൻ വാരികയുടെ ചീഫ് എഡിറ്ററുമായ ഡോക്ടർ ബസ്സാം ഷത്വി ഉത്ഘാടനം ചെയ്തു. ഇന്ത്യയിൽ ഇപ്പോൾ നിങ്ങളെ ബാധിച്ചിരിക്കുന്നത് വലിയ വേദനയാണ്, നമ്മളെല്ലാവരും ഒറ്റ ശരീരമാണ് ,നമ്മളിൽ ഐക്യവും ചേർച്ചയും നിലനിർത്താൻ കഴിയണം , ഭൗതിക ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതാണ് പല സ്ഥലങ്ങളിൽ നിന്നും കടന്നാക്രമണം വരും അതെല്ലാം നമുക്ക് അതിജീവിക്കാൻ കഴിയണം , ചൈനയിലും , ഫാലസ്തീനിലും , ഇന്ത്യയിലും മുസ്‌ലിംങ്ങൾ പരീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ മുസ് ലിംങ്ങൾ മിതവാദികളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
അൽബുദകരമാണ് ഇന്ത്യയിലെ മുസ് ലിംങ്ങളുടെ ജീവിതം   പല സമുദായത്തിൽപ്പെട്ട ആളുകൾ പരസ്പര സ്നേഹംപങ്കിട്ടും ഐക്യത്തോടെയും ഇടകലർന്ന് ജീവിക്കുന്നു ഇത് നിലനിർത്തണം,  ഇപ്പോൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന പൗരത്യ ഭേദഗതിനിയമത്തിനെതിരെയുള്ള സമരമുഖത്ത് എല്ലാവരും ഒറ്റെക്കെട്ടായി ഉണ്ടെന്നുള്ളത് സന്തോഷകരമാണ്, ഈ നിയമം ആസൂത്രിതമാണ് , കാശ്മീർ വിഷയം വന്നപ്പോൾ അതിനെതിരെയുള്ള പ്രതികരണം വേണ്ട രീതിയിൽ ശകതിപ്പെട്ട് വന്നില്ല, ബാബരി മസ്ജിദ് പ്രശ്നം വന്നപ്പോൾ കൃത്യമായ രേഖകൾ ഉണ്ടായിട്ടും മസ്ജിദ് മുസ് ലിംങ്ങൾക്ക് കൊടുക്കാതെ അവകാശികൾ അല്ലാത്തവർക്ക് കൊടുത്തിട്ടും പറയത്തക്ക പ്രതിഷേധങ്ങൾ ഉണ്ടായില്ല , അപ്പോൾ പേടിക്കാനില്ല ഇതാണവസരം എന്ന് കരുതി വിഭാഗീയത നിയമങ്ങളുമായി രംഗത്ത് വന്നപ്പോൾ ഇന്ത്യൻ ജനതയുണർന്നു ലോകത്ത് പ്രതിഷേധങ്ങൾ കടുത്തുവന്നു, അതുകൊണ്ട് ഐക്യത്തോടെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ ഈ നിയമത്തെ ഇന്ത്യൻ ജനതക്ക് അതിജീവിക്കാൻ സാധിക്കുമെന്നും അദ്ധേഹം പറയുകയുണ്ടായി.
സെമിനാർ ഓർഗ്ഗനൈസിംഗ് കമ്മറ്റി ചെയർമാൻ പിഎൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു
സെമിനാർ കൂപ്പൺ ഉൽഘാടനം സെമിനാർ ഓർഗ്ഗനൈസിംഗ് കമ്മറ്റി രക്ഷാധികാരി ഖലീൽ അടൂർ നിർവ്വഹിച്ചു
മദീനാ യൂനിവേഴ്സിറ്റി വിദ്യാർത്ഥി പിഎൻ ഫർഹാൻ അബ്ദുൽ ലത്തീഫ് പിഷയമവതരിപ്പിച്ച് സംസാരിച്ചു , വിസ്ഡം യൂത്ത് വിംഗ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റെ ഹാരിസ് കായക്കൊടി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
സെമിനാർ ഓർഗ്ഗനൈസിംഗ് വിവിധ വകുപ്പ് കമ്മറ്റി ചെയർമാൻമാരായ
അഷ്റഫ് അയ്യൂർ , ബഷീർ ബാത്ത , എന്നിവർ സംസാരിച്ചു.
സെന്റർ ഭാരവാഹികളായ കെസി അബ്ദുൽ ലത്തീഫ് , ഹാറൂൺ അബ്ദുൽ അസീസ് , ഇംതിയാസ് എൻ എം , സമീർ എകരൂൽ , ഹൈദ്രോസ് ഇസ്മായിൽ , ഹാഫിള് മുഹമ്മദ് അസ് ലം , എന്നിവർ പങ്കെടുത്തു , സെമിനാർ കമ്മറ്റി കൺവീനർമാരായ എൻ കെ അബ്ദുസ്സലാം സ്വാഗതവും , അസ് ലം കാപ്പാട് നന്ദിയും പറഞ്ഞു .
കുവൈത്ത് കേരളാ ഇസ് ലാഹി സെന്റെർ “മതം ദേശീയത മാനവികത” എന്ന പ്രമേയത്തോടുകൂടി 2020 ഫെബ്രവരി 25 മുതൽ 28 വരെ തിയ്യതികളിലായി, ഫർവാനിയ ഗാർഡന് അടുത്തുള്ള ഗ്രൗണ്ടിൽ വെച്ചാണ് അഞ്ചാമത് ഇസ് ലാമിക്ക് സെമിനാർ സംഘടിപ്പിക്കുന്നത് .