ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ ആര്‍എസ്എസ് മുന്‍ മുഖ്യ ശിക്ഷക്

കോഴിക്കോട്: ആക്ടിവിസ്റ്റും അധ്യാപികയുമായും ശബരിമലയിൽ പ്രവേശനം നടത്തുകയും ചെയ്ത ബിന്ദു അമ്മിണിയെ ആക്രമിച്ച ച സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദാസ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ഇയാള്‍ ആര്‍എസ്എസ് മുന്‍ മുഖ്യ ശിക്ഷകായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഭവ സമയത്ത് പ്രതി മദ്യലഹരിയിലാരുന്നെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഇത് പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്. സംഭവം നടന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്താന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞയാഴ്ച കോഴിക്കോട് വെള്ളയില്‍ വെച്ചുണ്ടായ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഇയാളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.