മലപ്പുറത്ത് നടന്ന ശൈശവ വിവാഹത്തില്‍ കേസെടുത്തു. മഞ്ചേരിയിൽ ആണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പറഞ്ഞു ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. ആനക്കയം സ്വദേശിയായ 17 കാരിയെ ജൂലൈ 30നായിരുന്നു കോഡൂർ സ്വദേശിയായ യുവാവാണ് വിവാഹം കഴിച്ചത് .വിവാഹം നടത്താൻ മുഖ്യപങ്കു വഹിച്ച ബന്ധുക്കൾക്കെതിരെയും കാർമികത്വം നൽകിയവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോർട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
































