ദക്ഷിണാഫ്രിക്കൻ കൊറോണവൈറസ് വകഭേദം; കുവൈത്ത് ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു

കുവൈത്ത് സിറ്റി: ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രി ഡോക്ടർ ഷെയ്ക്ക് ബേസിൽ അൽ സബ അടിയന്തിര യോഗം വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പാക്കേണ്ട സുരക്ഷാ മുൻകരുതലുകളും നടപടിക്രമങ്ങളും ചർച്ച ചെയ്യുന്നതിനായി ആരോഗ്യ മന്ത്രി ഈ വാരാന്ത്യത്തിൽ ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും

ബി.1.1.529 എന്ന കൊറോണ വകഭേദത്തിന്റെ 22 കേസുകളാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ദക്ഷിണാഫ്രിക്കയിൽ കൊറോണ കേസുകൾക്ക് ഈ വകഭേദം കാരണമാകുന്നതായി ആണ് അധികൃതർ പറയുന്നത് . എന്നാൽ നിലവിൽ വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.