സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

0
8

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര സ്വദേശി ജംഷീര്‍ കുന്നത്തൊടി (26) ആണ് മരിച്ചത്. ജിദ്ദ സനാബീൽ മേഖലയിലായിരുന്നു അപകടം. ഇവിടെ ഒരു വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജംഷീർ. ഈ വീടിന് മുന്നിൽ വച്ച് സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.

സംഭവസ്ഥലത്തു വച്ചു തന്നെ ജംഷീർ മരിച്ചു. മൃതദേഹം മഹ്ജർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിലാകും ഖബറടക്ക ചടങ്ങുകൾ.