”സഭകൾ പ്രദർശിപ്പിക്കേണ്ടത് ഹേറ്റ് സ്റ്റോറികളല്ല, ലവ് സ്റ്റോറികളാണ്’; ഗീവർഗീസ് കൂറിലോസ്

 രൂപതകളുടെ ദ കേരള സ്റ്റോറി പ്രദർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭാ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്‍റെ കഥകളാണെന്നും അല്ലാതെ ഹേറ്റ് സ്റ്റോറികളല്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

പ്രണയത്തിനെതിരായ ബോധവത്ക്കരണമെന്ന നിലയിൽ കഴിഞ്ഞ ദിവസം ഇടുക്കി അതിരൂപത ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നിരോധിത സിനിമ അല്ലാത്തതിനാൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തെണ്ടതില്ല. അജണ്ട വെച്ചുള്ള പ്രണയങ്ങൾക്ക് എതിരെ ബോധവത്കരണം വേണം. മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങൾ എതിർക്കപ്പെടണമെന്നും താമരശേരി രൂപത വ്യക്തമാക്കിയിരുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം….

യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്‍റെ കഥകൾ) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്‍റെ കഥകൾ ) കളല്ല.