കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ക്രിസ്തുമസ് ന്യൂഇയർ ആഘോഷ പരിപാടി അബ്ബാസിയ ആസ്പർ ഇന്ത്യൻ സ്കൂളിൽ പ്രസിഡന്റ് രാഗേഷ് പറമ്പത്തിന്റെ അധ്യക്ഷതയിൽ നടന്നു. ഫാദർ അജു കെ വർഗീസ് ( സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, കുവൈറ്റ്) പരിപാടി ഉദ്ഘാടനം നിർവഹിച്ചു..ഷെഫി എബ്രഹാം ആൽമുല്ല ലോയലിറ്റി പ്രോഗ്രാം മാനേജർ മുഖ്യാതിഥി ആയിരുന്നു. സന്തോഷ് കുമാർ ക്രിസ്മസ് സന്ദേശം നൽകി. രക്ഷാധികാരികളായ സിറാജ് ഇരഞ്ഞിക്കൽ, പ്രമോദ് ആർ ബി, നജീബ് ടി കെ, മഹിളാവേദി ആക്ടിംഗ് പ്രസിഡന്റ് ഷഹൈജ, സെക്രട്ടറി രേഖ ടി എസ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്രിസ്മസ് ന്യൂയർ കേക്ക് ഭാരവാഹികളും അതിഥികളും ചേർന്ന് മുറിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ജനറൽ കൺവീനർ പ്രകാശൻ ഭാരവാഹികളായ മജീദ്.എം കെ,, അസ് ലം.ടി വി, സിദ്ദിഖ് കൊടുവള്ളി, നജ്മുദ്ദീൻ, താഹ.കെ വി, സജിത്ത്, ജിനീഷ്, സിജു, നിർവാഹക സമിതി അംഗങ്ങളായ ലാലു മുസ്തഫ മൈത്രി, നിജാസ് കാസിം, ഷാഹുൽ ബേപ്പൂർ, അനുഷ ബ്രജിത്ത്, മുജീബ് എം, ബിജുഗോപാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷ പരിപാടി ജനറൽ സെക്രട്ടറി ഷാജി കെ വി സ്വാഗതവും ട്രഷറർ ഹനീഫ് സി നന്ദിയും പറഞ്ഞു.
Home Kuwait Associations കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ക്രിസ്തുമസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

































