വിദ്യാഭ്യാസവും ജോലിയും ഞങ്ങളുടെ അവകാശമെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിലെ സ്ത്രീകൾ

0
24

വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനുമുള്ള അവകാശം, അഫ്ഗാനിലെ പുതിയ സര്‍ക്കാരില്‍ സ്ത്രീ പ്രാതിനിധ്യം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. 50 അഫ്ഗാന്‍ വനിതകളാണ് പ്ലക്കാര്‍ഡുകളുമേന്തി തെരുവിലിറങ്ങിയത്. അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്‍മാറിയതോടെ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങിയത്.

സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെങ്കിലും അവരെ ക്യാബിനറ്റിലോ മറ്റേതെങ്കിലും ഉയര്‍ന്ന പദവിയിലോ ഉള്‍പ്പെടുത്തില്ലെന്നാണ് ആദ്യ താലിബാന്‍ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്തനിക്‌സായി ബി.ബി.സിയോട് പറഞ്ഞത്