സ്വദേശികളല്ലാവത്തവർക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് തുടരും

0
10

കുവൈത്ത്‌ സിറ്റി: വിദേശികള്‍ക്ക്‌ കുവൈത്തിലേക്ക്‌ പ്രവേശിക്കുന്നതിന്‌ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക്‌ ഇനിയും തുടരുമെന്ന്‌ സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചതായി അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞ മാര്‍ച്ച്‌ 1ന്‌ ചേര്‍ന്ന അസാധാരണ മന്ത്രിസഭായോഗമാണ്‌ പൗരന്മാര്‍ ഒഴികെ ഉള്ളവര്‍ക്ക്‌ കുവൈത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ നിരോധിച്ച്‌ ഉത്തരവിറക്കിയത്‌. 77ാം പ്രമേയം അനുസരിച്ചുള്ള സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ തുടരും എന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.