തീയറ്റര്‍ റിലീസിനൊപ്പം ജവാന്റെ എച്ച്ഡി പതിപ്പ് ടെലഗ്രാമിൽ

ജവാന്‍’ സിനിമയുടെ എച്ച് ഡി പതിപ്പ് ചോര്‍ന്നു. സിനിമയുടെ എച്ച്ഡി പതിവ് വിവിധ സൈറ്റുകളിലും ടെലഗ്രാമിലും എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ കളക്ഷനെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍. വ്യാജ റിവ്യുകള്‍ക്ക് എതിരെ ജവാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സിനിമയുടെ എച്ച്ഡി പ്രിന്റ് ചോര്‍ന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പഠാന്റെ വന്‍ വിജയത്തിനു ശേഷമുള്ള ചിത്രം എന്നതിനാല്‍ ഷാരൂഖ് ഖാനും ആരാധകര്‍ക്കും വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെക്കുറിച്ച് ഉള്ളത്. ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയാണ് ഷാരൂഖിന്റെ ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അറ്റിലിയുടെ മാസ്റ്റര്‍പീസാണ് ചിത്രമെന്നാണ് അഭിപ്രായങ്ങള്‍.