കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റിലെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് സമയ ബന്ധിതമായിഎത്തിക്കുന്നതിനായി ജിസിസിയിലെ പ്രമുഖ ഹോം ഡെലിവറി ശൃംഖലയായ തലാബത്തുമായി ലുലു ഹൈപ്പർമാർക്കാറ്റ അധികൃതർ കരാർ ഒപ്പിട്ടു.

ജനുവരി 19 ന് അൽ റായിയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഹെഡ് ഓഫീസിൽ വെച്ച് രണ്ട് ബ്രാൻഡുകളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും തലാബത്ത് മാനേജിംഗ് ഡയറക്ടർ ബദ്ദർ അൽ ഗാനിമും കരാറിൽ ഒപ്പുവച്ചു.
ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് തലാബത്തുമായി ഏർപ്പെട്ട കരാർ എന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഈ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തലാബത്തുമായുള്ള സഹകരണത്തോടെ കുവൈറ്റിൽ എവിടെനിന്നും ഉപഭോക്താക്കൾക്ക് ലുലു ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ സൗകര്യപ്രദമായി വങ്ങാവുന്നതാണെന്ന് ലുലു അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

ഡിജിറ്റൽ ഷോപ്പിംഗും ഇ-കൊമേഴ്‌സും കുവൈറ്റിൽ അതിവേഗം വളരുന്ന പ്ലാറ്റ്‌ഫോമാണെന്നും മുമ്പെന്നത്തേക്കാളും കൂടുതൽ ആളുകൾ ഇപ്പോൾ ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നിലവിൽ ലുലു ഹൈപ്പർമാർക്കറ്റിന് ഓൺലൈൻ മാർക്കറ്റ്പ്ലെയ്‌സും ഡെലിവറി സേവനവും ഉണ്ടെങ്കിലും , വർദ്ധിച്ചുവരുന്ന ഓൺലൈൻ ഡെലിവറി ഡിമാൻഡിനൊപ്പം, സേവനം കൂടുതൽ മെ ച്ച വെപ്പെടുത്തുന്നതിനായാണ് ഒരു പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് ഹൈപ്പർമാർക്കറ്റിന് അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് ഈ രംഗത്തെ ശക്തമായ സാന്നിധ്യമായ തലാബത്തുമായി കൈകോർക്കുന്നത്.
ഹൈപ്പർമാർക്കറ്റിന്റെ 17,000-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളിലെ ഉത്പന്നങ്ങൾ (എസ്‌കെയുഎസ്) തലാബത്ത് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും. ഹൈപ്പർമാർക്കറ്റിന്റെ ഏഴ് സ്റ്റോറുകൾ ഉത്പന്നങ്ങളുടെ ഓൺലൈൻ ഡെലിവറിക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുണ്ട്, പുതിയ കരാർ പ്രകാരം അൽ-ഖിറാൻ പ്രദേശം ഒഴികെ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലുലു ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും; 2023-ൽ അഞ്ച് സ്റ്റോറുകൾ കൂടി ആരംഭിക്കുന്നതോടെ, തലാബത്ത് പ്ലാറ്റ്‌ഫോമിലൂടെ ഹോം ഡെലിവറിക്ക് ലഭ്യമായ ഉൽപ്പന്ന ശ്രേണി ഹൈപ്പർമാർക്കറ്റ് വിപുലീകരിക്കും.






























