Home Middle East Kuwait ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് കുവൈത്ത്

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് കുവൈത്ത്

0
144

കുവൈറ്റ് സിറ്റി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത്. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും സംയമനം പാലിക്കുവാൻ കുവൈത്ത് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ സംഭാഷണം നടത്തി പരിഹരിക്കണമെന്നും കുവൈത്തിന്റെ സൗഹൃദ രാഷ്ട്രങ്ങളായ ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യർത്ഥിക്കുന്നതായി കുവൈത്ത് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.