വീണ്ടും ലഹരി വേട്ട; ഷുവായ്ഖ് തുറമുഖത്ത് 2 ദശലക്ഷത്തിലധികം പുകയില ബാഗുകൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് വച്ച് 2 ദശലക്ഷത്തിൽ അധികം ബാഗുകളിലായി സൂക്ഷിച്ചിരുന്ന പുകയില പിടിച്ചെടുത്തു. 90 ദിവസത്തിലധികമായി തുറമുഖത്ത് കിടന്ന 3 കണ്ടെയ്നറുകളിൽ നിന്നാണ് കസ്റ്റംസ് സംഘം ഇവ പിടികൂടിയത്. പരിശോധനയിൽ ഈ കണ്ടെയ്നറുകൾ ഗൾഫ് രാജ്യത്ത് നിന്നാണ് വന്നത് എന്ന് കണ്ടെത്തി.