നുവൈസീബ് വൈദ്യുതി-ജല ശുദ്ധീകരണ പദ്ധതിക്ക് തയ്യാറെടുപ്പുമായി കുവൈത്ത്

0
8

കുവൈത്ത് സിറ്റി: നുവൈസീബ് വൈദ്യുതി ഉൽപാദനവും ജല ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കുന്ന പദ്ധതിക്കായുള്ള നടപടികൾ ആരംഭിച്ചതായി കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ട്സ് (KAPP) അറിയിച്ചു. 2026/2027 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഇത്.

പദ്ധതിയുടെ ആദ്യഘട്ടത്തിനായി സമഗ്രമായ സാധ്യതാ പഠനം തയ്യാറാക്കാനും ടെൻഡർ രേഖകൾ സജ്ജമാക്കാനും ഒരു കൺസൾട്ടൻസി സ്ഥാപനത്തെ നിയമിക്കുന്നതിനുള്ള കരാർ മൂന്നാം പാദത്തിൽ പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യുതി ഉൽപാദനവും കടൽജലം ശുദ്ധീകരണവും സംബന്ധിച്ച നിയമങ്ങൾക്കും പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് നിയമത്തിനും അനുസൃതമായാണ് പദ്ധതി നടപ്പാക്കുക. ആവശ്യമായ എല്ലാ സാങ്കേതിക-സാമ്പത്തിക പഠനങ്ങളും പ്രോജക്ട് രേഖകളും തയ്യാറാക്കുന്നതും കരാറിന്റെ ഭാഗമായിരിക്കും.