ജനുവരി 10 മുതൽ കുവൈത്തിൽ വാഹന പരിശോധന വീണ്ടും ആരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന പരിശോധന ജനുവരി 10 മുതൽ വീണ്ടും ആരംഭിക്കും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്ലെ ഇൻസ്പെക്ഷൻ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കഴിഞ്ഞ 7 മാസമായി വാഹന പരിശോധനകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സ്പെഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻറ് പുറമേ ആറ് ഗവർണറേറ്റ് കളിലെയും യും പരിശോധനാ വിഭാഗവും പുതിയ ഇൻഷുറൻസ് രേഖകൾ ലഭിച്ചതിനുശേഷം പരിശോധനകൾ നടത്തും

അതേ സമയം കഴിഞ്ഞവർഷം 352 പേർ കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടതായി
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 2019നെ അപേക്ഷിച്ച് മരണനിരക്കിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇതിൽ കൊറോണ കി ചെറുതല്ലാത്ത ഒരു പങ്കുണ്ട്, കൊറോണ വ്യാപനം മൂലം രാജ്യത്ത് ഏർപ്പെടുത്തിയ ലോക്കഡൗൺ കർഫ്യുവും അപകട നിരക്കുകൾ കുറയാൻ കാരണമായി. അതോടൊപ്പം ട്രാഫിക് വിഭാഗവും മറ്റ് സർക്കാർ വകുപ്പുകളും കൈക്കൊണ്ട മുൻകരുതൽ നടപടികളും ഒരു പരിധിവരെ വരെ അപകടങ്ങളും തന്മൂലമുണ്ടാകുന്ന പരുക്കും മരണവും കുറയ്ക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചതായി അധികൃതർ പറഞ്ഞു. 2020 ആകെ 531615 ലൈസൻസുകൾ അനുവദിച്ചു. കാലാവധി കഴിഞ്ഞതും, നഷ്ടപ്പെട്ട തുമായ ആയ ലൈസൻസുകൾ പുതുക്കി വാങ്ങിയതും അതും ആദ്യമായി അനുവദിച്ചതും ഉൾപ്പെടെയാണിത്. ഇതിൽ 311039 ലൈസൻസ് നടപടികൾ ഓൺലൈനായി പൂർത്തീകരിച്ച്താണ്. 202576 ലൈസൻസുകൾ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിലെ ഡ്രൈവേഴ്സ് ലൈസൻസ് സെക്ഷൻ വഴിയും കൈമാറിയിട്ടുണ്ട്.